Awaaz Do

Tuesday, November 2, 2010

"കൊച്ചുരവിയുടെ തിരുവനന്തപുരം യാത്ര"

മന്ത്രിയുടെ അമേരിക്കന്‍ പര്യടനം, ഗുരുജി പൂനെയില്‍, ഇങ്ങനെ എത്രയെത്ര തലകെട്ടുകള്‍.... ഇതെല്ലാം കണ്ടപ്പോള്‍ എനിക്കും തോന്നി, എന്റെ പര്യടനം അറിയിക്കാന്‍.... ഈ മാസത്തെ എന്റെ പര്യടനം ദാ ചുവടെ കൊടുക്കുന്നു വളരെ ചുരുക്കി....

"കൊച്ചുരവിയുടെ തിരുവനന്തപുരം യാത്ര"


നവംബര്‍ ഒന്‍പതാം തീയതി ധര്‍മപുരിയില്‍ നിന്നും ഗരിബ് രഥത്തില്‍ കൊച്ചുവേളി വരെ... രഥം കൊച്ചുവേളിക്ക് എത്തുന്നത്‌ പത്താം തീയതി ഉച്ചക്ക്.അവിടെ എന്റെ സാരഥിയായ "സാമി" വണ്ടിയുമായി കാത്തുനില്‍ക്കും... കൂടെ വരവേല്‍ക്കാന്‍ എത്തുന്നവരുടെ ലിസ്റ്റ് ഇതുവരെ കിട്ടിയിട്ടില്ല... പിന്നീട് അറിയിക്കാം... അവിടെ നിന്ന് വേളി, GV RAJA സ്കൂള്‍, പേട്ട, ഈഞ്ചക്കല്‍, വഴി വന്ന് പടിഞ്ഞാറേ കോട്ടവാതില്‍ വഴി കോട്ടക്കുള്ളിലേക്ക് പ്രവേശിക്കും... അറിഞ്ഞ സ്ഥലമായതാല്‍ അവിടെന്നു വീട് വരെ വരുന്ന വഴിയില്‍ കാണുന്നവരെ കൈകാണിച്ചു ആങ്ങ്യം നല്‍കും... വീട്ടില്‍ കയറിയാല്‍ പിന്നെ ആദ്യമായി അമ്മയുടെ വക വല്ലതും തിന്നാന്‍ കിട്ടുമെന്ന് പ്രതീക്ഷ... മുന്‍ നിശ്ചയപ്രകാരം മെനു അയച്ചു കൊടുത്തിട്ടുണ്ട്‌...പത്താം തീയതി ഉച്ചക്ക് സാമ്പാറും കാബേജു തോരനും പപ്പടവും എന്നാ തോന്നുന്നേ.... അതിനു ശേഷം അയല്‍ക്കാരോട് ഹാജര്‍ വെക്കുകയാണ് അടുത്ത കര്‍മം.... അവരുടെ വക കുറേ ഉപദേശങ്ങള്‍ കൂടെയും... അതിനു ശേഷം സാമിയെ വിളിച്ചു വരുത്തി ഒന്ന് കറങ്ങാന്‍ ഇറങ്ങുക... പാളയം സാഫല്യം കോമ്പ്ലെക്സില്‍ നിന്നും ഷാര്‍ജ ഷേക്ക്‌, ഒരു വെജ് പഫ്സും.... അതിനു ശേഷം വീട്ടില്‍ വന്ന് ഒരു കുളി... പിന്നെ ഈ യാത്രയുടെ മുഖ്യ അജണ്ട ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ആയതാല്‍ അതിനു വേണ്ടിയുള്ള അമ്പലത്തില്‍ പോക്കാണ് വൈകുന്നേരം.... രണ്ടു നേരത്തെ ശീവേലിയാണ്... ഒന്ന് 4 .30 നും മറ്റേതു 8 .30 നും... ഇടയിലുള്ള സമയം വല്ല ചായക്കോ കടിക്കോ വിനിയോഗിക്കും.... ശീവേലിക്ക് ശേഷം വീട്ടില്‍ എത്തുക, അപ്പോഴേക്കും കാണാനായി എത്തിയവര്‍ക്ക് മുഖം കൊടുക്കും..... പിന്നെ വല്ലതും തിന്നിട്ടു ഉറങ്ങും, ഇതാണ് പത്താം തീയതി itinery ....


പതിനൊന്നാം തീയതി രാവിലെ അമ്പലത്തില്‍ തൊഴല്‍, ശംഖുമുഖം, ലൈബ്രറി, ഇങ്ങനെ ഉച്ച വരെ സമയം നിയോഗിക്കും. അതിനു ശേഷം ഒരു സ്വകാര്യ സന്ദര്‍ശനം.. ഉച്ചക്ക് തിന്നാന്‍ വല്ല വെജ് ഹോട്ടല്‍ തപ്പണം.... അതിനു ശേഷം ഒരു ബ്ലോഗ്‌ സുഹൃത്തിനെ കാണാനായുള്ള പോക്ക്.... പിന്നീട് അമ്പലത്തില്‍ ശീവേലി തൊഴല്‍ . ഇതു 11ആം തീയതി... 12നു രണ്ടു കൊട്ടാര സന്ദര്ശനമാ മുഖ്യ വിഷയം. ശേഷം മറ്റൊരു ബ്ലൊഗറെ സന്ദര്ശിക്കണം. 13നു പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനു പങ്കെടുക്കുക മാത്രമെ ഉള്ളൂ... 14നു കുറച്ചു കൂട്ടുകാരുമൊത്തൊരു ഔട്ടിങ്... പിന്നീടു ഒരു കര്‍ണ്ണാടക സംഗീതകച്ചേരി കേള്‍ക്കാനായി പോകണം. 15നു ഇതു വരെ ആരും ബൂക്കിങ് ആയിട്ടില്ല .... എങ്കില്‍ അറിയിക്കാം.. തിരിച്ച് യാത്ര 15നു വൈകുന്നേരം 4 മണിക്കു കൊച്ചുവേളിയില്‍നിന്നും...

ഇതിന്റെ കുറേ അല്ലറ ചില്ലറ കറക്കവും...

20 comments:

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം പരിപാടികള്‍..പ്രെസ്സ് മീറ്റിംഗ് ഒന്നുമില്ലേ???

പട്ടേപ്പാടം റാംജി said...

പര്യടന വിവരം അറിഞ്ഞു.
ചെറിയ പരിപാടികള്‍ ആണല്ലോ.

മിന്നാരം said...

ആശംസകള്‍

ശ്രീനാഥന്‍ said...

തിരന്തോരത്തു പോയി ബോഞ്ചികളൊക്കെ കുടിച്ച് പദ്മനാഭസ്വാമികളെ ഒക്കെ തൊഴുത് വരൂ!

Typist | എഴുത്തുകാരി said...

യാത്രാമംഗളങ്ങൾ. പരിപാടികളെല്ലാം ഭംഗിയായി നടക്കട്ടെ.

രമേശ്‌അരൂര്‍ said...

ലിങ്കിനു കുഴപ്പം ഇല്ല .ഹോം പേജില്‍ ക്ലിക്ക് ചെയ്യുകയോ /ബ്ലോഗിലെ തൊട്ടു മുന്‍പിലുള്ള പോസ്റ്റു നോക്കുകയോ ചെയ്‌താല്‍ ചിത്രങ്ങള്‍ കാണാം .

sm sadique said...

ഞാനും കൊച്ച്രവിയോടൊപ്പമുണ്ട്. കറങ്ങാൻ വയ്യങ്കിലും, കൂടെകറങ്ങാൻ.

സുജിത് കയ്യൂര്‍ said...

Vaayana rasamaayi.

haina said...

15നു് കുത്തിവര കാണാൻ വരൂ..

Anees Hassan said...

ha ha

jyo said...

itinerary നന്നായിട്ടുണ്ട്.വിശദവിവരങ്ങള്‍ വായിക്കാന്‍ കാത്തിരിക്കുന്നു.

Naseef U Areacode said...

കൊള്ളാം... ആശംസകള്‍

pushpamgad said...

രവി സരസമായി എല്ലാം പറഞ്ഞിരിക്കുന്നു!
ആശംസകള്‍...

Areekkodan | അരീക്കോടന്‍ said...

കൊള്ളാം ഈ യാത്രാപരിപാടി..

നിശാസുരഭി said...

വിദേശ രാജ്യങ്ങളിലോ ടൂറിസം വളര്‍ത്തുന്ന നാടുകളിലോ, കാട് കയറിയാലോ മാത്രമല്ല യാത്രാ വിവരണങ്ങള്‍. ബ്ലോഗിന്റെ ഹെഡര്‍ കണ്ടതിനാലാണീ കമന്റ്.

അതിനാല്‍ യാത്ര ധൈര്യായ് തുടരൂ.
ആശംസകള്‍.

ചിറകൊടിഞ കിനാവുകള്‍ said...

gollam :)

അജേഷ് ചന്ദ്രന്‍ ബി സി said...

താങ്കളുടെ യാത്രകള്‍ നടക്കട്ടെ ..
കൊച്ചു രവി ആയത് കൊണ്ടാണോ കൊച്ചു വേളിയോടൊരു മമത...

ഉപാസന || Upasana said...

:-)

മേഘമല്‍ഹാര്‍(സുധീര്‍) said...

ഭവാന്റെ ഭാവനക്ക് ഭരണി നിറയെ ഭാവുകങ്ങള്‍ by ഭയങ്കരന്‍ .

ManzoorAluvila said...

teateril pokunna kaaryam ezhuthiyilla...marannathaakum...pathmanaabhayil nalla padam odunnu tto..!!! keep going nice...