Awaaz Do

Monday, August 2, 2010

ശുദ്ധി; മനസ്സിനോ, ജാതിക്കോ?

കുറച്ചു ദിവസം മുമ്പേ എന്റെ ഒരു കുടുംബ ബന്ധുവിന് വന്നൊരു അനുഭവം ഇന്ന് എഴുതുന്നു.... സമുദായത്തില്‍ മുന്‍പന്തിയിലുള്ള ഒരു കുടുംബത്തില്‍ നടന്നൊരു സംഭവമാണ്. കുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗം കാലം ചെയ്തതിനു ശേഷമുള്ള ഒരു മരണാനന്തര ക്രിയകളിലും ഞാന്‍ പറഞ്ഞ കുടുംബം, കുടുംബത്തിലെ ഒരു വ്യക്തിയെ മാത്രം മാറ്റി നിര്‍ത്തി. കാരണം കേട്ടാല്‍ പല പഴയ സിനിമകളും ഓര്‍ത്തു പോകും. ഒഴുവാക്കിയ വ്യക്തിക്ക് ബ്രാഹ്മണ്യം ഇല്ല എന്നതാണ് കാരണം, ചിലപ്പോള്‍ അവര്‍ പങ്കെടുത്താല്‍ മരിച്ചു പോയ വ്യക്തിക്ക് ശാന്തി ലഭിക്കില്ല എന്നാണ് ന്യായവും. കഷ്ടം തോന്നി, ഈ കാലത്തും പഴഞ്ചന്‍ ചിന്തകള്‍ :-((.

ഇന്നും ആ അവഗണന തുടരുന്നു....! എന്താ ഒരു പ്രതിവിധി.... ഇങ്ങനെ കുറെ എഴുത്ത് (http://varmasri.blogspot.com/2010/05/blog-post.html),കുറെ ചര്‍ച്ചകള്‍... ചെയ്യുന്നവന്‍ അവനു തോന്നുന്നതെ ചെയ്യുകയുള്ളൂ. ഇവരുടെ നയം ഒന്നേ ഉള്ളു, "തല്ലണ്ട അമ്മാവാ, ഞാന്‍ നന്നാവൂലാ!"

എത്ര തന്നെ ജാതിയില്ല മതമില്ല മനുഷ്യരെ ഉള്ളു എന്നൊക്കെ പറഞ്ഞാലും ഇപ്പോഴും സമുദായത്തില്‍ ഇതുപോലുള്ള കുറച്ചുപേര്‍ ജീവിച്ചിരിപ്പുണ്ട്. "ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന് പറഞ്ഞ മഹാത്മാക്കളെ ഇവര്‍ക്ക് അറിയാമോ എന്തോ? ഒരു വ്യക്തിയുടെ ഐഡന്റിറ്റി ഇന്നും ജാതിയിലാണോ അതോ നല്ല മനസിലോ? ഇതാണ് എനിക്ക് ആദ്യം തോന്നിയത്, ചോദിക്കാനുള്ളതും . മനസ്സിന് ശുദ്ധി പോരെ, ഇനി ജാതിക്കും വേണമോ?

8 comments:

Mammootty Kattayad said...

താങ്ക്സ് മി. രവികുമാർ. എന്റെ ഒരു കവിതയ്ക്ക് നിങ്ങളിട്ട കമന്റാണ്‌ ഇവിടെ എത്തിച്ചത്. അഭിപ്രായത്തിന്‌ നന്ദി. ഞാൻ പൊതുവെ മറ്റു ബ്ലോഗുകൾ വായിക്കുന്നത് കുറവാണ്‌. സമയം കിട്ടാത്തതു കൊണ്ടാണ്‌. കിട്ടുന്ന സമയം പുതിയ അറബിക്കവിതകളും പരതി നടക്കും. താങ്ക്സ്. അറബിക്കവിതകളുടെ മലയാളം പരിഭാഷകളോടു താല്പ്പര്യമുണ്ടെങ്കിൽ എന്റെ ബ്ലോഗ് സന്ദർശിക്കാം.

mayflowers said...

വളരെ നല്ല ചിന്ത..
ഉയര്‍ച്ച വേണ്ടത് സ്വഭാവത്തിലും പ്രവൃത്തികളിലുമാണ്.

Naseef U Areacode said...

ജാതിയുടെ കെടുതിയില്‍ നിന്നും ഇന്നും നമ്മള്‍ മുക്തമല്ല.. രഹസ്യമായിട്ടാണെങ്കിലും ഇപ്പോഴും പലരും അതു കൊണ്ടുനടക്കുന്നു...
നല്ല പോസ്റ്റ്.. ആശംസകള്‍

കെ.പി.സുകുമാരന്‍ said...

ആശംസകളോടെ,

Balu puduppadi said...

സുഹ്ര്ത്തേ,
ഇത്തരം ആളുകളേ ഇന്ന് ഉള്ളൂ. ജാതിയും മതവും ഒഴിവാക്കിക്കൊണ്ട് എന്തു കാര്യമാണ് ഇവിടെ നടക്കുന്നത്? അങനെയല്ലതെ ഏതെങ്കിലും വിവാഹം നടന്നു കണ്ടിട്ടുണ്ടോ?

jayarajmurukkumpuzha said...

kooduthal uyarnna chinthakal manassukale vishalamaakkatte....... aashamsakal....................

ജുവൈരിയ സലാം said...

വ്യക്തിയുടെ ഐഡന്റിറ്റി ഇന്നും ജാതിയിലാണോ അതോ നല്ല മനസിലോ?

Mohamedkutty മുഹമ്മദുകുട്ടി said...

എത്ര മാറിയാലും ഉള്ളിന്റെ ഉള്ളില്‍ അതുണ്ടാവും. ഇനി ജാതി സെന്‍സസും വരുന്നുണ്ടല്ലോ!