Awaaz Do

Thursday, August 26, 2010

"ലോകാ സമസ്താ സുഖിനോ ഭവന്തു!

ജീവിതത്തില്‍ മറക്കാനാകാത്ത, എന്നെ വളരെ വിഷമിപ്പിച്ച മറ്റൊരു സംഭവം ഇന്ന് ഞാന്‍ എഴുതുന്നു..

ജോലിക്കായി 22 km എന്നും യാത്ര ചെയ്യുന്നു. അതിനിടയില്‍ എന്നും ഒരുപാട് കാഴ്ചകളാണ് കാണുന്നത്. തമിഴ്നാടിലെ ഹോസുരിലാണ് എന്റെ താമസം. വീടിന്റെ വളരെ ദൂരയല്ലാതെ ഒരു ആശ്രിത മന്ദിരം ഉണ്ട് . പത്തു മുപ്പതു കുട്ടികള്‍, കുറെ മധ്യ വയസ്കര്‍, അതിലേറെ വയോവൃദ്ധര്‍, ഇവിടത്തെ അന്തേവാസികള്‍. വീട്ടില്‍ നിന്നും ഓഫീസിലേക്ക് പുറപ്പെടുന്ന അതേ സമയത്താണ് ഈ കുട്ടികളും പഠിക്കാനായി സ്കൂളിലേക്ക് പോകുന്നത്. ആദ്യകാഴ്ചയില്‍ നല്ല ചന്തതോടെയാണ് അവരുടെ നടത്തം... പണ്ട് ബഷീര്‍ പറഞ്ഞ പോലെ "സ്വപ്നത്തില്‍ എന്ന പോലെ" മൂന്നുപേരുടെ പുറകില്‍ മൂന്നു പേര്‍, അങ്ങനെ ഒരു ഇരുപതു പേരുണ്ട്. ഒരുപോലെ യൂണിഫോം, ഒരേ വേഗതയിലെ നടത്തം... വയസ്സില്‍ ഏറ്റവും മൂത്തതായ നാലുപേരാണ് ഇവരുടെ ലീഡര്‍... ഇവരെ ഇങ്ങനെ നോക്കി-നോക്കിയുള്ള നടത്തത്തിന്റെ നടുവിലെന്റെ ചെരുപ്പിന്റെ ഒരു ഭാഗം പൊട്ടിപോയിരുന്നു....വളരെയധികം ബുദ്ധിമുട്ടി കുറെ ദൂരം നടന്നു... നിവൃത്തികെട്ടപ്പോള്‍ ആ ചെരുപ്പ് വലിച്ചെറിഞ്ഞു നടന്നു.... കാലു വയ്യാതെയായി.. നടക്കുന്ന വഴികള്‍ ടാറിട്തൊന്നുമല്ല.. കല്ലും കുഴിയും സുസജ്ജം... കഷ്ടിച്ച് അര കിലോമീറ്റര്‍ നടന്നു... ഒടുവില്‍ ഞാന്‍ കൈ വീശി ഒരു ഓട്ടോ വിളിച്ചു.... എന്തോ ഒരു മരുഭൂമിയില്‍ നിഴല്‍ കിട്ടിയ ആശ്വാസത്തോടെ ഞാന്‍ അതില്‍ ചാടി കയറിയിരുന്നു....

എന്റെ എല്ലാ ചെയ്തികളും ആദ്യം മുതലേ വീക്ഷിച്ചിരുന്ന അതിലെ ഒരു കുട്ടി എന്നോട് ചോദിച്ചു, "എന്താ നടക്കാന്‍ കഴിയുന്നില്ലേ?" ഞാന്‍ ഉടനെ പറഞ്ഞു "ചെരുപ്പില്ലാതെ നടക്കുന്നത് പാടാണ്" അപ്പോള്‍ അവന്‍ തന്റെ കാലുകള്‍ ഉയര്‍ത്തി കാണിച്ചു ... അപ്പോഴാണ്‌ ഞാന്‍ കാണുന്നത് അവനും അവന്റെ കൂട്ടര്‍ക്കും ചെരുപ്പില്ല.... അതില്ലാതെ അവര്‍ എന്നും 3 km ദൂരയുള്ള സ്കൂളില്‍ പഠിച്ചിട്ടു വരുന്നു... പിന്നീട് ഞാന്‍ അന്വേഷിച്ചു അറിഞ്ഞത്, കഴിക്കാന്‍ വല്ല വിധേന കുറെ വിശാലമനസ്കര്‍ നല്‍കുന്നത് തട്ടിമുട്ടി തികയുന്നു... പുസ്തകം അവര്‍ തമ്മില്‍ പങ്കുവെച്ചാണ് പഠിക്കുന്നത്... എന്നാല്‍ ആകുന്ന ഒരു സഹായം ഞാന്‍ ചെയ്തു....

ഇതു ഞാന്‍ അറിഞ്ഞത്. നമുക്കു അറിയാത്തത് എത്രയൊ ഇനിയും. ഈശ്വരന്‍ സഹായിക്കട്ടെ... അരുടെയെങ്കിലും രൂപത്തില്‍.

"ലോകാ സമസ്താ സുഖിനോ ഭവന്തു!

17 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇതുപോലെ എത്രയോമക്കള്‍ ....അറിഞ്ഞ്തിനേക്കാള്‍ എത്രയോ കൂടുതല്‍ അറിയാത്തവ.

പി എ അനിഷ്, എളനാട് said...

വേദനയോടെ

haina said...

നമ്മൾ ഇത് ഒന്നും അറിയാതെ എങ്ങിനെയല്ലാം ചിലവാക്കുന്നു...

the man to walk with said...

jeevitha vzhiyile murivukal thanne ithellam

പട്ടേപ്പാടം റാംജി said...

കണ്ടാലും കാണാത്ത ഒരുപാട് വേദനകള്‍ നമ്മുടെ അരികു ചേര്‍ന്ന് സഞ്ചരിക്കുന്നു.

jyo said...

sos village,തൃശ്ശൂരില്‍ കഴിഞ്ഞ നാട്സന്ദര്‍ശനത്തിനിടയില്‍ ഞങ്ങള്‍ പോയിരുന്നു.അവിടെയുള്ള 10വയസ്സിനും 4വയസ്സിനും ഇടയിലുള്ള മൂന്ന് സഹോദരിമാരെ ഞങ്ങളുടെ കുടുംബം സ്പോണ്‍സര്‍ ചെയ്തു.അവിടെയുള്ള കുട്ടികള്‍ മറ്റ് അനാഥാലയങ്ങളെ ഒഴിച്ച് ഭാഗ്യവാന്മാരാണ്.ഒരു അമ്മയും 10 കുട്ടികളും ഒരു വീട്ടില്‍. രവിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ വിഷമം തോന്നി.

mayflowers said...

വാസ്തവം..
നിസ്സാര കാര്യങ്ങളുടെ പേരില്‍ നമ്മള്‍ എത്ര മാത്രം ടെന്‍ഷന്‍ അടിക്കുന്നു!!
ആ കുഞ്ഞു കുട്ടികള്‍ ഇന്ന് എവിടെയോ നല്ല നിലയില്‍ ജീവിക്കുന്നു എന്ന് നമുക്ക് പ്രത്യാശിക്കാം.

വീ കെ said...

ഇടക്കെങ്കിലും ഇങ്ങനേയും ചില ജീവിതങ്ങൾ ഉണ്ടെന്നറിയുന്നത് മനസ്സിൽ നന്മ നിറക്കാൻ ഉതകും.അവരോടു കാണിക്കുന്ന നന്മ പുണ്യവും.

ആശംസകൾ....

രമേശ്‌അരൂര്‍ said...

ബ്ലോഗില്‍ വന്നു വായന പങ്കിട്ടതില്‍ സന്തോഷം.
കൊച്ചു കൊച്ചു കാഴ്ചകളും അനുഭവങ്ങളും
പറയുന്ന താങ്കളുടെ ഉദ്യമത്തിന് ഭാവുകങ്ങള്‍

രമേശ്‌അരൂര്‍ said...
This comment has been removed by the author.
വി.എ || V.A said...

കൊള്ളാം, ഇതുപോലെ നല്ല നല്ല ആശയബിന്ദുക്കൾ തുടർച്ചയായി എഴുതുക..ആശംസകൾ......

വരവൂരാൻ said...

നന്മകൾ ഉണ്ടാവട്ടെ

ശ്രീനാഥന്‍ said...

നല്ലൊരറിവായി ഇത്, ആശംസകൾ!

shajkumar said...

ഈശ്വരന്‍ സഹായിക്കട്ടെ... അരുടെയെങ്കിലും രൂപത്തില്‍.

jazmikkutty said...

good work!

അജേഷ് ചന്ദ്രന്‍ ബി സി said...

കൊള്ളാം ഈ കൊച്ചു വലിയ കാര്യങ്ങള്‍ ..

Anonymous said...

The Last line! Go ahead