Awaaz Do

Monday, July 26, 2010

പ്രതീക്ഷയോടെ....

ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു അകന്ന ബന്ധുവിനെ കാണാന്‍ ബംഗ്ലൂരിലെ ഒരു കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിക്കേണ്ടി വന്നു. പൊതുവേ ഹോസ്പിറ്റലില്‍ പോകുന്നത് വളരെ അപൂര്‍വമാണ്. കാരണം മറ്റുള്ളവര്‍ എന്ത് മാത്രം കഷ്ടപെടുന്നു എന്ന് കാണുമ്പോള്‍ എന്തോ ഒരു വെപ്രാളം.... നമുക്ക് ഇത് നാളെ വന്നാലോ? എന്നത് ആലോചിച് കുറെ പേടി കൂടി... എങ്കിലും ഒട്ടും ഒഴിച്ച് കൂടാന്‍ പറ്റാത്തത് കൊണ്ട് പോകേണ്ടി വന്നു... ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഈ ലോകത്ത് എത്രപേരാ ഇങ്ങനെ കഷ്ടപെടുന്നെ? ഈശ്വരന്‍ ഇതെല്ലം ചെയ്യുന്നതില്‍ കാര്യം ഉണ്ടാകാം, വിവരമുള്ളവര്‍ പറയുന്നത് "പൂര്‍വ ജന്മ പാപഫലം" എങ്കിലും എന്തോ ഒരു വിമ്മിഷ്ടം..... ചിലപ്പോള്‍ ജീവിച്ചു തുടങ്ങാത്തത് കൊണ്ട് വല്യ പക്വത വരാത്തത് കൊണ്ടാകാം.... കാശു ചിലവാക്കാന്‍ എന്ത് തന്നെ നാം തയ്യാറാണ്, എങ്കിലും ആ വേദന സഹിക്കാന്‍ കഴിയണ്ടേ?

ആ ദിവസം ഞാന്‍ ഇരിക്കുന്ന സമയത്ത് തന്നെ കുറഞ്ഞത്‌ ഒരു അറുപതു പേര്‍ക്കെങ്കിലും കാന്‍സര്‍ സ്ഥിതീകരിച്ചിരുന്നു. അതില്‍ എത്രയെത്ര കുട്ടികള്‍, ജീവിതം തുടങ്ങാത്ത എത്ര യുവാക്കള്‍.... ജീവിതത്തില്‍ എപ്പോഴെങ്കിലും ഞാന്‍ അറിഞ്ഞോ അറിയാതെയോ എന്റെ സൌഭാഗ്യങ്ങളില്‍ അഹങ്കരിക്കുകയോ അല്ല തലക്കനം കാണിക്കുകയോ ചെയ്തിരുന്നെങ്കില്‍ അത് അന്ന് അവിടെ തീര്‍ന്നിരുന്നു...

എന്റെ കുടുംബബന്ധുവിന് കാന്‍സര്‍ സ്ഥിതീകരിച്ചു കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി ചികിത്സയിലാണ്.. രോഗം പൂര്‍ണമായി മാറി എന്ന് വരുമ്പോഴാണ് അറിയുന്നത് പിന്നീടത്‌ നട്ടെല്ലില്‍ അഫെക്റ്റ് ചെയ്തുവെന്നത്. അത് ചികില്‍സിച്ചപ്പോള്‍ ക്രമേണ അത് ശരീരത്തിലെ നാഡികളെ ബാധിച്ചിരിക്കുന്നു.... എങ്കിലും ആ കുടുംബം പ്രതീക്ഷ കൈവിടുന്നില്ല... വരുന്നവരോട് ചിരിച്ചു സംസാരിക്കാന്‍ അവര്‍ ആരും മറക്കുന്നില്ല.

എങ്കിലും ഒടുവില്‍ ആ ബന്ധുവിന്റെ ഭര്‍ത്താവു എന്നോടൊരു ചോദ്യം ചോദിച്ചു, "How do you feel , did she recover ?

I was struck....

"Lets Hope She Will!"

7 comments:

ഹംസ said...

എല്ലാം മറന്ന് സുഖ ജീവിതം ആര്‍മാധിക്കുമ്പോള്‍ ഇതുപോലുള്ള വേദനകള്‍ കാണുമ്പോള്‍ മാത്രമാണ് നമ്മളോട് ദൈവം കാണിച്ച കാരുണ്യം മനസ്സിലാവുന്നത് . അതുകൊണ്ട് തന്നെയാണ് നമ്മളെക്കാള്‍ ഉയര്‍ന്നതിലേക്ക് നോക്കാതെ താഴേക്ക് നോക്കാന്‍ പ്രവാചകന്മാര്‍ പറഞ്ഞതും ..

ഒഴാക്കന്‍. said...

പ്രതീക്ഷ അതല്ലേ നമുക്ക് കൈമുതല്‍

പട്ടേപ്പാടം റാംജി said...

നമ്മുടെ ജീവിത രീതികള്‍ ഒരു പരിധി വരെ എല്ലാത്തിനേയും ബാധിക്കുന്നു.
പ്രതീക്ഷയോടെ ജീവിക്കാം അത്രമാത്രം.

pournami said...

wow in this age good thught .all the best

ബഷീർ said...

മറ്റു മനുഷ്യരുടെ വിഷമങ്ങളും ആകുലതകളും നമ്മുടെതും കൂടിയായി കാണാനുള്ള മനസുണ്ടായാൽ നമ്മുടെ താൻപോരിമയും അഹങ്കാരവുമൊക്കെ എന്നേ ഇല്ലാതായേനേ..

>>വിവരമുള്ളവര്‍ പറയുന്നത് "പൂര്‍വ ജന്മ പാപഫലം" <<

അതൊക്കെ വെറും പറച്ചിലുകളല്ലേ !

എല്ലാ വേദനകളിലും പ്രതീ‍ക്ഷ കൈവെടിയാതിരിക്കാനുള്ള മനക്കരുത്താണ് നാം ആർജ്ജിക്കേണ്ടത്. അവർ സുഖം പ്രാപിക്കട്ടെ


@ പൌർണ്ണമി

നല്ല ചിന്തകൾ വരാൻ ഇത്ര പ്രായമാവണമെന്നുണ്ടോ ? :)

Pranavam Ravikumar said...

"She Is No More"!!!

My Condolences!

ബഷീർ said...

ആദരാഞ്ജലികൾ